നിലമ്പൂർ: വിൽപ്പനയ്ക്കായി നിരോധിത പുകയില ഉത്പന്നങ്ങൾ വീട്ടിൽ സൂക്ഷിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പൂക്കോട്ടുംപാടം പറയങ്ങാട് സ്വദേശി പാറാതൊടിക മോയിനാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് നാലിന് പറയങ്ങാടുള്ള വീട്ടിൽ വച്ചാണ് പിടികൂടിയത്. . വീട്ടിൽ സൂക്ഷിച്ച 348 പാക്കറ്റ് കൂൾ എന്ന നിരോധിത പുകയില ഉത്പന്നവും പിടിച്ചെടുത്തു. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നം പിടികൂടിയത്. ജില്ലാ ആന്റി നർകോട്ടിക് സ്‌ക്വാഡിലെ എം.അസൈനാർ, അഭിലാഷ് കൈപ്പിനി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, എം.കൃഷ്ണദാസ് പൂക്കോട്ടുംപാടം സ് റ്റേഷനിലെ എസ്.സി.പി.ഒ പി.ജയലക്ഷ്മി, എൻ.മനുദാസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നം പിടികൂടിയത്.