d

നിലമ്പൂർ: ബാലികാ ദിനാചരണത്തിന്റെ ഭാഗമായി പീവീസ് മോഡൽ സ്‌കൂളിൽ വിവിധ പരിപാടികൾ നടത്തി. കാമ്പസിൽ ഗുൽമോഹർ വൃക്ഷതൈ നട്ടു കൊണ്ട് പരിപാടികളുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ: എ.എം. ആന്റണി നിർവ്വഹിച്ചു . സ്‌കൂൾ കോ ഓർ‌ഡിനേറ്റർ ഊർമ്മിള പത്മനാഭൻ , ഹയർ സെക്കൻ‌ഡറി വിഭാഗം വിദ്യാർത്ഥികൾ എന്നിവർ കാമ്പസിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു .ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച് ഓൺലൈനിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു .