vvvvvvvvvvvvv


മഞ്ചേരി : ഇക്കഴിഞ്ഞ ദിവസം മരണപ്പെട്ട പിഞ്ചു ബാലികയുടെ ആന്തരികാവയവങ്ങൾ വിദഗ്ദ്ധ പരിശോധനയ്ക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ലാബിലേക്കയച്ചു. ഇരിമ്പിളിയം പട്ടമ്മാർ തൊടി ഫിറോസിന്റെ മകൾ ഫാത്തിമ ഫർഹ (4) ആണ് വ്യാഴാഴ്ച മരണപ്പെട്ടത്. വയറുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയെ പെരിന്തൽമണ്ണ എം ഇ എസ് മെഡിക്കൽ കോളേജിലേക്ക് വിദഗ്ദ്ധ ചികിത്സക്കായി അയച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. വേളികുളം അങ്കണവാടി വിദ്യാർത്ഥിനിയായ ഫാത്തിമ ഫർഹയുടെ മാതാവ് : ജംഷിദ. സഹോദരി : മിൻഹ ഫാത്തിമ. മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌​മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി മേച്ചേരിപ്പറമ്പ് ജുമാമസ്ജിദിൽ ഖബറടക്കി.