നിലമ്പൂർ: ഡി.വൈ.എഫ്.ഐ നിലമ്പൂർ മേഖല കമ്മിറ്റി പെരിന്തൽമണ്ണ ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പ് ജില്ല ഹോസ്പിറ്റൽ ആർ.എം.ഒ വഹാബുദ്ധീൻ ഉദ്ഘാടനം ചെയ്തു. പി വി അൻവർ എം.എൽ.എ ക്യാമ്പ് സന്ദർശിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ അരുമ ജയകൃഷ്ണൻ. സി.പി.എം നിലമ്പൂർ ലോക്കൽ സെക്രട്ടറി ഹരിദാസൻ, ലോക്കൽ കമ്മിറ്റി അംഗം വിനോദ്, കൗൺസിലർമാരായ ഗോപാലകൃഷ്ണൻ, റഹ്മത്ത് ചുള്ളിയിൽ എന്നിവർ പങ്കെടുത്തു.