കോട്ടയ്ക്കൽ: തിരൂർ താലൂക്കിലെയും തിരൂർ സർക്കിൾ 2 ലീഗൽ മെട്രോളജി ഓഫീസിന്റെ പരിധിയിൽ വരുന്ന ഒതുക്കുങ്ങൽ, പറപ്പൂർ, എടരിക്കോട്, തെന്നല പഞ്ചായത്തുകളിലെയും ഓട്ടോറിക്ഷ ഫെയർമീറ്ററുകളുടെ പുനഃപരിശോധന ഒക്ടോബർ 20 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ തിരൂർ ലീഗൽ മെട്രോളജി ഓഫീസിൽ നടക്കും. 2020 ജനുവരി മുതൽ കുടിശ്ശികയായ മീറ്ററുകൾ പിഴ കൂടാതെ മുദ്ര വയ്ക്കാമെന്ന് ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ അറിയിച്ചു.