pv-anwar-and-vd-satheesan

മലപ്പുറം: കേരളത്തിൽ ഇനി പെട്ടിക്കട പോലും നടത്തില്ലെന്നും മറ്റു രാജ്യങ്ങളിൽ പോയി അദ്ധ്വാനിക്കുമെന്നും പി.വി. അൻവർ എം.എൽ.എ പറഞ്ഞു. വിദേശത്ത് നിന്ന് തിരിച്ചെത്തിയ പി.വി. അൻവർ മലപ്പുറത്ത് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ നേതാക്കളെ കാണാനെത്തിയതായിരുന്നു.

ചീങ്കണ്ണിപ്പാലിയിലെ തടയണ അവിടത്തെ 28 ആദിവാസികളെയും ബാധിക്കില്ലെന്നത് അവർ കളക്ടറെ ബോദ്ധ്യപ്പെടുത്തിയിരുന്നു. ഒന്നര കിലോമീറ്റർ അപ്പുറത്തെ കരിമ്പിൽ കോളനിയിലെ ആദിവാസികൾ,​ തടയണയുള്ളതിനാൽ കിണറുകളിൽ വെള്ളമുണ്ടെന്നും അത് പൊളിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. പൊളിക്കുന്നതെല്ലാം പൊളിക്കട്ടെ. ആഫ്രിക്കയിലെ ഒന്നും പൊളിക്കില്ലല്ലോ. കേരളത്തിലെ കാര്യം ഞാൻ വിട്ടു. പൊതുപ്രവർത്തനം ഭംഗിയായി കൊണ്ടുപോവാനാണ് കേരളത്തിലെ ബിസിനസ് ഉപേക്ഷിച്ചത്. - ചീങ്കണ്ണിപ്പാലി തടയണ പൊളിക്കുന്നത് സംബന്ധിച്ച് കോടതി ജില്ലാഭരണ കൂടത്തിന്റെ റിപ്പോർട്ട് തേടിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ പ്രശ്നങ്ങൾ തീർക്കാൻ ഒരു വർ‌ഷം കൂടി സമയം വേണം. അതിനുശേഷം ജില്ലയിലെ സി.പി.എമ്മിന്റെ മുൻനിരയിൽ താനുണ്ടാവും. പ്രതിപക്ഷ നേതാവിന്റെ ബിസിനസ്സ് കോൺഗ്രസ് ആയിരിക്കാം. താൻ അദ്ധ്വാനിച്ച് ജീവിക്കുന്നവനും അങ്ങനെ ജീവിക്കാൻ പഠിപ്പിച്ച പിതാവിന്റെ മകനുമാണ്. ഇനിയും ആഫ്രിക്കയിൽ പോയി അദ്ധ്വാനിക്കും. പാർട്ടി ഇക്കാര്യത്തിൽ സ്വതന്ത്രമായി വിട്ടിട്ടുണ്ട്. അസഭ്യം പറയുന്ന ചാനൽ നിരീക്ഷകരോട് അതേ ഭാഷയിൽ പ്രതികരിക്കും. ഇങ്ങോട്ട് കാണിക്കുന്ന സംസ്കാരം അങ്ങോട്ടും കാണിക്കും. പൊതു പ്രവർത്തകനെന്നാൽ എല്ലാവരുടെയും തെറി കേൾക്കേണ്ടവനാണെന്ന തെറ്റിദ്ധാരണയില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞയത്ര തെറിയൊന്നും താൻ പറഞ്ഞിട്ടില്ലെന്നും അൻവർ പറഞ്ഞു.

 ആ​രോ​പ​ണ​ങ്ങ​ൾ​ ​അ​ടി​സ്ഥാ​ന​ ​ര​ഹി​തം​:​ ​വി.​ഡി.​ ​സ​തീ​ശൻ

മ​ല​പ്പു​റം​:​ ​മ​ണി​ചെ​യി​ൻ​ ​ത​ട്ടി​പ്പ് ​ന​ട​ത്തി​യെ​ന്ന​ ​ത​ര​ത്തി​ൽ​ ​പി.​വി.​ ​അ​ൻ​വ​ർ​ ​എം.​എ​ൽ.​എ​ ​ത​നി​ക്കെ​തി​രെ​ ​ഉ​ന്ന​യി​ച്ച​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​അ​ൻ​വ​റി​ന് ​ഏ​തെ​ങ്കി​ലും​ ​ത​ര​ത്തി​ൽ​ ​തെ​റ്റ് ​പ​റ്റി​യോ​ ​എ​ന്ന് ​പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും​ ​മ​ല​പ്പു​റ​ത്ത് ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​സം​സാ​രി​ക്ക​വേ​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
നി​ല​വി​ലെ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​പി.​വി.​ ​അ​ൻ​വ​റി​ന് ​താ​ൻ​ ​മ​റു​പ​ടി​ ​ന​ൽ​കേ​ണ്ട​തി​ല്ല.​ ​നി​ല​മ്പൂ​രി​ലെ​ ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​കർമ​റു​പ​ടി​ ​പ​റ​ഞ്ഞോ​ളും.​ ​പാ​ർ​ട്ടി​ ​പു​നഃ​സം​ഘ​ട​ന​ ​വൈ​കു​ന്ന​താ​യു​ള്ള​ ​വാ​ർ​ത്ത​ക​ൾ​ ​ശ​രി​യ​ല്ല.​ ​ക​ഴി​ഞ്ഞ​ ​കാ​ല​ങ്ങ​ളി​ൽ​ ​ഇ​തി​ലും​ ​വൈ​കി​യും​ ​തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്.​ ​കോ​ൺ​ഗ്ര​സി​ന് ​അ​തി​ന്റേ​താ​യ​ ​സം​ഘ​ട​നാ​ ​സം​വി​ധാ​നം​ ​വ​ഴി​ ​മാ​ത്ര​മേ​ ​പു​നഃ​സം​ഘ​ട​ന​ ​ന​ട​ത്താ​നാ​വൂ.​ ​അ​തി​ൽ​ ​വേ​ഗ​ത​ ​കാ​ട്ടി​യി​ട്ട് ​കാ​ര്യ​മി​ല്ല.​ ​നി​ല​വി​ൽ​ ​ഹൈ​ക്ക​മാ​ൻ​ഡാ​ണ് ​വി​ഷ​യ​ത്തി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്.​ ​സം​സ്ഥാ​ന​ത്തെ​ ​മു​തി​ർ​ന്ന​ ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ൾ​ ​പാ​ർ​ട്ടി​ ​വി​ടു​മെ​ന്ന​ ​ത​ര​ത്തി​ലു​ള്ള​ ​മാ​ദ്ധ്യ​മ​വാ​ർ​ത്ത​ക​ൾ​ ​ശ​രി​യ​ല്ല. പാ​ർ​ട്ടി​ ​വി​ടാ​ത്ത​ ​ആ​ൾ​ ​വി​ട്ടു​പോ​കു​മെ​ന്ന​ ​ത​ര​ത്തി​ൽ​ ​വാ​ർ​ത്താ​ ​ത​ല​ക്കെ​ട്ടു​ക​ൾ​ ​ന​ൽ​കു​ന്ന​ത് ​ഉ​ചി​ത​മാ​ണോ​യെ​ന്ന് ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​ആ​ലോ​ചി​ക്ക​ണ​മെ​ന്നും​ ​വി.​ഡി​ ​സ​തീ​ശ​ൻ​ ​കു​റ്റ​പ്പെ​ടു​ത്തി.

 പി.​വി.​ ​അ​ൻ​വ​റി​നെ ​വേ​ട്ട​യാ​ടു​ന്നു​:​ ​എ.​വി​ജ​യ​രാ​ഘ​വൻ

മ​ല​പ്പു​റം​ ​:​ ​പി.​വി.​ ​അ​ൻ​വ​ർ​ ​വി​ദേ​ശ​ത്ത് ​പോ​യ​ത് ​വി​വാ​ദ​മാ​ക്കേ​ണ്ട​തി​ല്ലെ​ന്നും​ ​മാ​ദ്ധ്യ​മ​ങ്ങ​ളും​ ​പ്ര​തി​പ​ക്ഷ​വും​ ​അ​ദ്ദേ​ഹ​ത്തെ​ ​വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നും​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യു​ടെ​ ​ചു​മ​ത​ല​യു​ള്ള​ ​എ.​വി​ജ​യ​രാ​ഘ​വ​ൻ​ ​പ​റ​ഞ്ഞു.​ ​മ​ല​പ്പു​റ​ത്ത് ​സി.​പി.​എം​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​യോ​ഗ​ത്തി​നെ​ത്തി​യ​പ്പോ​ൾ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​നി​യ​മ​സ​ഭ​യി​ൽ​ ​ഹാ​ജ​രാ​കാ​ൻ​ ​ക​ഴി​യാ​ത്ത​ത് ​നി​യ​മ​സ​ഭ​ ​ച​ട്ട​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു​ള്ള​ ​കാ​ര്യ​മാ​ണ്.​ ​ആ​ ​ച​ട്ട​ങ്ങ​ൾ​ ​പി.​വി.​ ​അ​ൻ​വ​ർ​ ​പാ​ലി​ച്ചി​ട്ടു​ണ്ട്.​ ​പാ​ർ​ട്ടി​ ​പാ​ർ​ട്ടി​യു​ടേ​താ​യ​ ​രീ​തി​യി​ലാ​ണ് ​പ്ര​വ​ർ​ത്തി​ക്കു​ക.​ ​ക​രാ​റു​കാ​രു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​മ​ന്ത്രി​ ​മു​ഹ​മ്മ​ദ് ​റി​യാ​സി​ന്റെ​ ​നി​യ​മ​സ​ഭ​യി​ലെ​ ​പ​രാ​മ​ർ​ശം​ ​സ​ദു​ദ്ദേ​ശ്യ​പ​ര​മാ​ണ്.​ ​അ​ത് ​വി​ശ​ദീ​ക​രി​ക്കു​ക​യും​ ​ചെ​യ്തു.​ ​പ​റ​ഞ്ഞ​തി​ൽ​ ​നി​ന്നും​ ​വാ​ക്കു​ക​ൾ​ ​അ​ട​ർ​ത്തി​യെ​ടു​ത്ത് ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​വാ​ർ​ത്ത​ ​ഉ​ണ്ടാ​ക്കു​ക​യാ​ണ് ​ചെ​യ്യു​ന്ന​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.