പരപ്പനങ്ങാടി: പ്രമുഖ കോൺഗ്രസ് നേതാവും സഹകാരിയുമായിരുന്ന എം.വി കോയക്കുട്ടി ഹാജിയുടെ ഒന്നാം അനുസ്മരണ സമ്മേളനം ഇന്നുവൈകിട്ട് മൂന്നിന് വള്ളിക്കുന്ന് അത്താണിക്കൽ സി.ബി.എച്ച്.എസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. മുൻമന്ത്രി ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. എ.പി അനിൽകുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.