ddddd

മഞ്ചേരി: മഴ മാറിയാലുടൻ മഞ്ചേരിയിലെ തകർന്നു കിടക്കുന്ന റോഡുകൾ റീ ടാറിംഗ് ചെയ്യുമെന്ന് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. അറ്റകുറ്റപണികൾക്കായി മഞ്ചേരിയിൽ മാസങ്ങൾക്ക് മുമ്പേ കുത്തിപ്പൊളിച്ചിട്ട റോഡുകൾ മന്ത്രി നേരിട്ട് കണ്ട് വിലയിരുത്തി.

ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് മന്ത്രി നഗരത്തിലെത്തിയത്. ജസീല ജംഗ്ഷൻ മുതൽ സെൻട്രൽ ജംഗ്ഷൻ വരെ മന്ത്രി റോഡിലൂടെ നടന്ന് കാര്യങ്ങൾ നേരിട്ടറിഞ്ഞു. പിന്നീട് എം.എൽ.എ ഓഫീസിലെത്തി ചർച്ച നടത്തി. കാലാവസ്ഥ അനുകൂലമായാൽ റോഡ് ടാറിംഗ് നടത്തണമെന്ന് മന്ത്രി ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. നിലവിൽ പൈപ്പ് ലൈൻ സ്ഥാപിച്ച ഭാഗങ്ങൾ റീ ടാറിംഗ് പൂർത്തിയാക്കിയ ശേഷം മാത്രമേ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കാവൂ എന്ന് ജല അതോറിറ്റി വകുപ്പിന് നിർദ്ദേശം നൽകി.