n
മലപ്പുറത്ത് നടന്ന മീലാദ് സന്ദേശ റാലി

മലപ്പുറം: നബിദിനത്തെ വരവേറ്റ് കേരള മുസ്ലിം ജമാഅത്തും മഅദിൻ അക്കാദമിയും സംയുക്തമായി നടത്തിയ മീലാദ് സന്ദേശ റാലി ശ്രദ്ധേയമായി. വൈകിട്ട് നാലിന് എം.എസ്.പി പരിസരത്ത് സുന്നി മാനേജ്‌മെന്റ് അസോ. വൈസ് പ്രസിഡന്റ് സയിദ് ഷറഫുദീൻ ജമലുല്ലൈലി തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിച്ച റാലി കിഴക്കേത്തലയിൽ സമാപിച്ചു.
സയ്യിദ് ശിഹാബുദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സമസ്ത കേന്ദ്ര മുശാവറ മെമ്പർ പൊന്മള മൊയ്തീൻകുട്ടി ബാഖവി, സമസ്ത ജില്ലാ സെക്രട്ടറിമാരായ അലവി സഖാഫി കൊളത്തൂർ, ഇബ്രാഹിം ബാഖവി മേൽമുറി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പി.എം.മുസ്തഫ കോഡൂർ, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ഹസൈനാർ സഖാഫി കുട്ടശ്ശേരി, പത്തപ്പിരിയം അബ്ദുറഷീദ് സഖാഫി, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി പി.പി മുജീബ് റഹ്മാൻ നേതൃത്വം നൽകി.
മഅദിൻ ഗ്രാന്റ് മസ്ജിദിൽ നടന്ന ലൈറ്റ് ഓഫ് മദീന പ്രകീർത്തന സദസിന് ഹാഫിള് സ്വാദിഖ് ഫാളിലി ഗൂഡല്ലൂർ, നാസിഫ് കോഴിക്കോട്, റൗഫ് അസ്ഹരി ആക്കോട്, ഹാഫിള് നഈം അദനി, മുബഷിർ പെരിന്താറ്റിരി എന്നിവർ നേതൃത്വം നൽകി. ഗ്രാന്റ് മൗലിദ് സമ്മേളനത്തിൽ സയ്യിദ് ഇസ്മയിൽ ബുഖാരി കടലുണ്ടി പ്രാർത്ഥന നടത്തി.