g

മലപ്പുറം: വണ്ടൂർ വനിത ഇസ്ലാമിയ കോളേജിന്റെ 40ാം വാർഷികാഘോഷ പ്രഖ്യാപനവും ഒരുവർഷം നീണ്ടുനിൽക്കുന്ന വാർഷിക പരിപാടികളുടെ ഉദ്ഘാടനവും 23ന് വൈകിട്ട് മൂന്നിന് കോളേജ് കാമ്പസിൽ പി.വി.അബ്ദുൽ വഹാബ് എം.പി നിർവഹിക്കും. വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട സെമിനാറുകളും ചർച്ചകളും വരും ദിവസങ്ങളിൽ നടക്കുമെന്ന് വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ സി.മുജീബ് റഹ്മാൻ, അജ്മൽ വടക്കൻ, അക്ബർ വാണിയമ്പലം, പി.നസ്റീൻ, ഡോ. എസ്. മുഹമ്മദ് ഷാൻ എന്നിവർ അറിയിച്ചു.