nnn

നിലമ്പൂർ: നെല്ലിക്കുത്ത് വനത്തിൽ 20 വയസുള്ള പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വഴിക്കടവ് വെളളക്കട്ട ചട്ടിപ്പാറ കോളനിക്ക് സമീപമാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ഏഴോടെ കോളനിക്കാർ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി. ആന പൂർണ ആരോഗ്യവതിയായിരുന്നില്ലെന്ന് കോഴിക്കോട് വനം വെറ്ററിനറി ഓഫീസർ ഡോ. അരുൺ സത്യൻ പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. വഴിക്കടവ് വനം റേഞ്ച് ഓഫീസർ ബോബി കുമാർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പി.എഫ്. ജോൺസൻ എന്നിവരുടെ നേതൃത്വത്തിലാണ് വനപാലകരെത്തിയത്.