d

മഞ്ചേരി: അദ്ധ്യാപക നിയമനം വേഗത്തിലാക്കി വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കണമെന്ന് എം.എസ്.എം ജില്ലാ നേതൃസംഗമം ആവശ്യപ്പെട്ടു.എം. എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ നസീഫ് മങ്കട ഉദ്ഘാടനം ചെയ്തു. കെ.എൻ.എം ജില്ലാ ജോയിന്റ് സെക്രട്ടറി വി.ടി. ഹംസ, എം.എസ്.എം സംസ്ഥാന സെക്രട്ടറി ഫഹീം പുളിക്കൽ, ജില്ലാ പ്രസിഡന്റ് ഷഹീർ പുല്ലൂർ, സെക്രട്ടറി ഫഹീം ആലുക്കൽ, റോഷൻ പൂക്കോട്ടുംപാടം, കെ.പി. ജൗഹർ കെ അരൂർ, മുഹ്സിൻ കുനിയിൽ, അജ്മൽ കൂട്ടിൽ, ആസാദ് തെക്കുംപുറം, എൻ. എം.മുസ്തഫ എന്നിവർ പങ്കെടുത്തു