താനൂർ: ലാന്റിംങ് സൗകര്യം വർദ്ധിപ്പിച്ച് താനൂർ ഹാർബർ രണ്ടാം ഘട്ട പ്രവൃത്തി ഉടൻ പൂർത്തീകരിക്കണമെന്ന് സി.പി.എം തീരദേശ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനത്തിന് പി. ഹംസക്കുട്ടി പതാകയുയർത്തി. സി.പി.എം ഏരിയ സെക്രട്ടറി കെ.ടി. ശശി ഉദ്ഘാടനം ചെയ്തു. കെ.പി സൈനുദ്ദീൻ, റസാഖ് എടക്കടപ്പുറം, എം.പി മുഹമ്മദ് സറാർ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
.കെ.പി സൈനുദ്ദീൻ സെക്രട്ടറിയായി 12അംഗ ലോക്കൽ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.