പെരിന്തൽമണ്ണ: മലിനമായി കൊണ്ടിരിക്കുന്ന ചെറുപുഴയെ സംരക്ഷിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്ന് സി.പി.എം തിരൂർക്കാട് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. എ.ജെ ജോൺ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ കമ്മറ്റി അംഗം പി.കെ.അബ്ദുള്ള നവാസ് ഉദ്ഘാടനം ചെയ്തു. എം.ആർ.അനൂപ്, പി.ഹാരിസ് ഖാൻ, കെ.പി.സീമ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. മുതിർന്ന അംഗം പി.ഉസ്മാൻ പതാക ഉയർത്തി. എം.സുബൈദ രക്തസാക്ഷി പ്രമേയവും, കെ.എം.നൗഫൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കൽ സെക്രട്ടറി പി.കെ.മുഹമ്മദ് മുസ്തഫ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയാ കമ്മറ്റി അംഗങ്ങളായ എം.പി അലവി, മോഹനൻ പുളിക്കൽ, അഡ്വ. ടി.കെ റഷീദലി, എം.പി സലിം, എ.ഹരി, പി.പത്മജ, കെ.ടി.നാരായണൻ സംസാരിച്ചു. 13 അംഗ ലോക്കൽ കമ്മറ്റിയുടെ സെക്രട്ടറിയായി സി.ഷഫീഖിനെ തിരഞ്ഞെടുത്തു.