തേഞ്ഞിപ്പലം: കേരള നദ്‌വത്തുൽ മുജാഹിദീൻ (കെ.എൻ.എം) നേതാവ് പുത്തൂർ പള്ളിക്കൽ കെ.കുഞ്ഞാലൻകുട്ടി മദനി (82) നിര്യാതനായി. കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. കെ.മുഹമ്മദ് ബഷീറിന്റെ പിതാവാണ്. കെ.എൻ.എം സംസ്ഥാന സമിതിയംഗം, മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ്, പുളിക്കൽ മദീനത്തുൽ ഉലും അറബിക് കോളേജ് മാനേജിംഗ് കമ്മിറ്റി സെക്രട്ടറി, എടവണ്ണ ജാമിഅ സലഫിയ്യ ഭരണ സമിതിയംഗം, പുത്തൂർ പള്ളിക്കൽ മഹല്ല് കമ്മിറ്റി സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിരുന്നു. പുത്തൂർ പള്ളിക്കൽ എ.എം.യു.പി സ്‌കൂൾ അദ്ധ്യാപകനായിരുന്നു. ഭാര്യ: പി.സഫിയ. മറ്റു മക്കൾ: ഫുദ്ധീൻ കണ്ണേത്ത് (കുവൈത്ത് കെ.എം.സി.സി പ്രസിഡന്റ്), സിദ്ധീഖ് (ബിസിനസ്), റഫീഖ് (പുത്തൂർ പള്ളിക്കൽ വി.പി.കെ.എം.എം ഹയർസെക്കന്ററി സ്‌കൂൾ) ശാഹിദ് (കുവൈറ്റ്). മരുമക്കൾ: റംല, ഹസീന, ശമീന, ഹസീന, റംഷീന.