malappuram
വഴിക്കടവ് പുഞ്ചക്കൊല്ലി കോളനിയോട് ചേർന്നുണ്ടായ കോരംപുഴയിൽ മലവെള്ള പാച്ചിൽ

നിലമ്പൂർ: വഴിക്കടവ് പുഞ്ചക്കൊല്ലി കോളനിയോട് ചേർന്നൊഴുകുന്ന കോരംപുഴയിൽ മലവെള്ള പാച്ചിലുണ്ടായി. പുന്നപ്പുഴയുടെ പ്രധാന കൈവരികളൊന്നാണിത്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് വെള്ളപാച്ചിലുണ്ടായത്. പുഴയുടെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴയുണ്ടായിരുന്നു. മഴക്ക് ശമനം ഉണ്ടായതോടെ ആറ് മണയോടെ മലവെള്ള പാച്ചിൽ കുറഞ്ഞു. പുഴയോട് ചേർന്നുള്ള ഗോപി, ആനന്ദ് തുടങ്ങിയവരുടെ വീടിന് ചേർന്നാണ് മഴവെള്ള പാച്ചിലുണ്ടായത്. കാര്യമായ നാശനഷ്ടങ്ങളില്ല.