മലപ്പുറം: ജില്ലയിൽ ഞായറാഴ്ച ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾക്കുൾപ്പടെ 430 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6.50 ശതമാനമാണ് ടെസ്റ്റ്പോസിറ്റീവിറ്റി നിരക്ക്. 415 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയും 11പേർക്ക് ഉറവിടമറിയാതെയുമാണ് രോഗം ബാധിച്ചത്.
കൂടാതെ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ മൂന്ന്പേർക്കും വൈറസ് ബാധിച്ചിട്ടുണ്ട്. 503പേരാണ് ഞായറാഴ്ച കൊവിഡ് മുക്തരായത്. ഇതോടെ ജില്ലയിലെരോഗമുക്തരുടെ എണ്ണം 5,57,135 ആയി.