മലപ്പുറം :കൊവിഡ് പോസിറ്റീവായി മൂന്ന് മാസം കഴിയാത്തവർ, ആരോഗ്യ കാരണങ്ങളാൽ തത്കാലം വാക്സിൻ എടുക്കാൻ സാധിക്കാത്തവർ, നിലവിൽ സ്ഥലത്തില്ലാത്തവർ എന്നിവരൊഴികെ അർഹരായ എല്ലാവരും വാക്സിനേഷൻ നടപടികൾ പൂർത്തീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയിൽ ഇതുവരെ 39,41,164 ഡോസ്കോവിഡ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 28,82,241പേർക്ക് ഒന്നാംഡോസും 10,58,923പേർക്ക് രണ്ട് ഡോസ് വാക്സിനുമാണ് നൽകിയത്. ഇനിയും വാക്സിൻ ലഭിക്കാൻ ബാക്കി ഉള്ളവർ മെഡിക്കൽ ഓഫീസർ, ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണം.