വള്ളിക്കുന്ന് : ചെട്ടിപ്പടി നെടുവ ഹെൽത്ത് സെന്ററിന് മുൻവശത്തെ കടലുണ്ടി പരപ്പനങ്ങാടി റോഡിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റ് ആവശ്യമായ വിധം കത്തുന്നില്ലെന്ന് പരാതി. രാത്രിയിൽ കത്തേണ്ട ലൈറ്റ് പകൽ സമയത്താണ് തെളിയുന്നത്. രാത്രിയായാൽ ലൈറ്റ് കെടുന്നത് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. ലൈറ്റ് കൃത്യമായ സ്ഥലത്ത് സ്ഥാപിക്കാത്തതും പരാതിക്കിടയാക്കിയിട്ടുണ്ട്. ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച ഹൈമാസ്റ്റ് ലൈറ്റ് കേടു വന്നിട്ട് മാസങ്ങളായി. അധികൃതർ ഇടപ്പെട്ട് പ്രശ്നം പരിഹരിക്കാത്തതിൽ ജനങ്ങൾ പ്രതിഷേധത്തിലാണ്.