തിരൂരങ്ങാടി : തെന്നല മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പുതുതായി പാർട്ടിയിലേക്ക് കടന്നു വന്ന പ്രവർത്തകർക്ക് സ്വീകരണം ഒരുക്കി. പൂക്കിപറമ്പ് കെ.എച്ച്.എം ഹൈസ്‌കൂളിൽ നടന്ന പ്രവർത്തക കൺവെൻഷൻ മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പി.ഇഫ്തിഖാറുദ്ധീൻ ഉദ്ഘാടനം ചെയ്തു. സ്വീകരണയോഗം എടരിക്കോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് നാസർ തെന്നല ഉദ്ഘാടനം ചെയ്തു. സംസ്ഥാന യൂത്ത്‌കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. കൊവിഡ് കാലത്ത് കൈത്താങ്ങായ യൂത്ത് കെയർ വാളണ്ടിയർമാരെ മലപ്പുറം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി മുഹമ്മദ് പാറയിൽ പൊന്നാടയണിയിച്ച് അനുമോദിച്ചു, തെന്നല മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജഹാൻഷ മുണ്ടശ്ശേരി അദ്ധ്യക്ഷത വഹിച്ചു.