തിരൂരങ്ങാടി: കഴിഞ്ഞ ആഴ്ചയിലുണ്ടായ കനത്ത മഴയിൽ നഗരസഭയിലെ ചെരപ്പുറത്താഴം പാടശേഖരത്തിനു കീഴിലെ 80 ഏക്കറോളം വയലിൽ കൃഷിനാശം. കപ്രാട് മുതൽ കക്കാട് പാടം, കൊയ്ലിപാടം തുടങ്ങിയ വയലുകളിലാണ് നാശമുണ്ടായത്. 15 ദിവസത്തോളം മൂപ്പെത്തിയ നെൽച്ചെടികളാണ് നശിച്ചത്. നട്ട് ഒരു ആഴ്ചയായപ്പോഴേക്കും നെൽച്ചെടികൾ വെള്ളത്തിൽ മുങ്ങി. ഇവ ഇനി മുളക്കില്ലെന്ന് കർഷകർ പറഞ്ഞു. പതിനഞ്ചോളം കർഷകർക്ക് നഷ്ടം സംഭവിച്ചു.ഇവർക്കുള്ള വിത്തുകൾ അടുത്ത ദിവസം നൽകുമെന്ന് മേഖല സന്ദർശിച്ച തിരൂരങ്ങാടി നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അറിയിച്ചു . ഡിവിഷൻ കൗൺസിലർ സമീർ വലിയാട്ട് . ചെരപ്പുറത്താഴം പാടശേഖര പ്രസിഡന്റ് ചിറക്കകത്ത് അബൂബക്കർ, സെക്രട്ടറി കെ. സനീജ്, ട്രഷറർ നടുത്തൊടി അബ്ദുൾ അസീസ് സുബൈറുട്ടി ചോലക്കുണ്ടൻ, കെ. സുബൈർ തുടങ്ങിയവർ കൂടെയുണ്ടായിരുന്നു