മലപ്പുറം: ജില്ലയിൽ തിങ്കളാഴ്ച 6.33 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കോടെ 396 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചവരിൽ 391 പേരുടെ ഉറവിടം കണ്ടെത്താനായിട്ടുണ്ട്. അതേസമയം നാല് പേരുടെ വൈറസ് ഉറവിടം വ്യക്തമായിട്ടില്ല. കൂടാതെ ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. 345 പേർ കൊവിഡ് മുക്തരായതോടെ ജില്ലയിൽ രോഗമുക്തരായവരുടെ എണ്ണം 5,57,475 ആയതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
39.41 ലക്ഷം ഡോസ് വാക്സിൻ നൽകി
മലപ്പുറം: ജില്ലയിൽ ഇതുവരെ 18 വയസിന് മുകളിൽ പ്രായമുള്ളവരിൽ 39,41,538 ഡോസ് കൊവിഡ് പ്രതിരോധ വാക്സിൻ വിതരണം ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതിൽ 28,82,270 പേർക്ക് ആദ്യ ഡോസ് വാക്സിനും 10,59,268 പേർക്ക് രണ്ട് ഡോസ് വാക്സിനുകളുമാണ് നൽകിയിരിക്കുന്നത്.