vvvvv

മലപ്പുറം : വിജിലൻസ് ആൻഡ് കറപ്ക്ഷൻ ബ്യൂറോയുടെ ആഭിമുഖ്യത്തിൽ വിജിലൻസ് ബോധവത്ക്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് നടക്കും. മലപ്പുറം കാനറ ബാങ്ക് റീജിയനൽ ഓഫീസിൽ നടക്കുന്ന പരിപാടി രാവിലെ 10.30ന് പെരിന്തൽമണ്ണ സബ്കളക്ടർ ശ്രീധന്യ സുരേഷ് ഉദ്ഘാടനം ചെയ്യും. കാനറ ബാങ്ക് റീജിയനൽ മാനേജർ ഷീബ സഹജൻ അദ്ധ്യക്ഷനാവും. മലപ്പുറം വിജിലൻസ് ഡി.വൈ.എസ്.പി ഫിറോസ് എം.ഷഫീഖ് മുഖ്യപ്രഭാഷണവും ബോധവത്ക്കരണ ക്ളാസ് നടത്തും. അഴിമതി വിരുദ്ധമനുഷ്യവകാശ ഫോറവും കനറാബാങ്ക് റീജിയനൽ ഓഫീസും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒക്ടോബർ 26 മുതൽ നവംബർ ഒന്ന് വരെയാണ് ഇന്ത്യയിൽ അഴിമതി വിരുദ്ധ വാരമായി ആചരിക്കുന്നത്.