d

തിരൂരങ്ങാടി: ഭൂജല സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു൦ വിവിധ പദ്ധതികളെക്കുറിച്ചും ബോധവത്ക‌രിക്കുന്നതിനായി തിരൂരങ്ങാടി നഗരസഭ കൗൺസിലർമാർക്കായി ഏകദിന ശില്പശാല നടത്തി. ഭൂജല വകുപ്പ് ജില്ലാ ഓഫീസർ എ . അനിത നായർ അദ്ധ്യക്ഷത വഹിച്ചു. ശിൽപ്പശാല തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ സി.പി. സുഹറാബി, ഇക്ബാൽ കല്ലിങ്ങൽ, എം. സുജിനി, സി.പി ഇസ്മായിൽ,​ ഇ.പി. ബാവ,​ വഹീദ ചെമ്പ തുടങ്ങിയവർ പ്രസംഗിച്ചു