താനാളൂർ : ദമാം കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി താനൂർ മണ്ഡലത്തിലെ കുടിവെള്ള പദ്ധതിക്ക് അനുവദിച്ച ഫണ്ട് കുറുക്കോളി മൊയ്ദീൻ എം.എൽ.എ സി.എച്ച്. ഫൗണ്ടേഷൻ മീനടത്തൂരിന്റെ ചെയർമാനും താനൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റുമായ കെ.എൻ. മുത്തുക്കോയ തങ്ങൾക്ക് കൈമാറി. .
മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി എം പി .അഷറഫ്, കെ.എം.സി.സി നേതാക്കളായ മുഹമ്മദ് കുട്ടി തിരൂർ, സലാം തടത്തിൽ, മനാഫ് താനൂർ , റിയാസ് മൂപ്പൻ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ വി .മൊയ്ദീൻ കുട്ടി, സെക്രട്ടറി ടി.പി .റസാഖ്, ജംഷി തുറുവയിൽ, പി .അയ്യൂബ് , കോയക്കുട്ടിഹാജി, ഹംസ മീനടത്തൂർ, വി .കുഞ്ഞു, കെ .അലിഹസ്സൻ, മുജീബ്, കെ. ഹബീബ്, റിയാസ് കൂറുമ്പത്ത്, കെ.പി. ശിഹാബ്, എം. അൻവർ, കെ .മൻസൂർ, ടി.കെ.ഹംസ, വി .സനാബ്, ടി.പി .ജലീൽ, കെ .റിൻഷാദ്, കെ .ഹംസ, ടി.കെ.ഇക്ബാൽ എന്നിവർ പ്രസംഗിച്ചു
മീനടത്തൂർ സി.എച്ച് ഫൗണ്ടേഷന് ദമാം കെ.എം.സി.സിയുടെ സഹായം ചെയർമാൻ കെ.എൻ.മുത്തുക്കോയ തങ്ങൾക്ക് കുറുക്കോളി മൊയ്തീൻ എം.എൽ.എ കൈമാറുന്നു