d

മലപ്പുറം: ജില്ലയിൽ ചൊവ്വാഴ്ച 336 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. 4.63 ശതമാനമാണ് ജില്ലയിലെ കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രോഗബാധ സ്ഥിരീകരിച്ചവരിൽ 324 പേർക്കും നേരത്തെ കൊവിഡ് ബാധിതരുമായുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായിരിക്കുന്നത്.

362 പേർ ചൊവ്വാഴ്ച മാത്രം കൊവിഡ് മുക്തരായിട്ടുണ്ട്. ഇതോടെ ജില്ലയിൽ ഇതുവരെ കൊവിഡ് വിമുക്തരായവർ 5,57,836 പേരായി. 24,679 പേരാണ് ജില്ലയിൽ നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നത്.