മലപ്പുറം: വിജിലൻസ് ആന്റ് ആന്റി കറപ്ക്ഷൻ ബ്യൂറോയുടെ ആഭിമുഖ്യത്തിലുള്ള വിജിലൻസ് വാരാഘോഷത്തിന് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം മലപ്പുറം കനറാ ബാങ്ക് റീജിയണൽ ഓഫീസിൽ പെരിന്തൽമണ്ണ സബ് കളക്ടർ ശ്രീധന്യ സുരേഷ് നിർവഹിച്ചു.അഴിമതി വിരുദ്ധമനുഷ്യവകാശ ഫോറവും കനറാ ബാങ്ക് റീജിയണൽ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ കനറാ ബാങ്ക് മലപ്പുറം റിജിയണൽ മാനേജർ ഷീബ സഹജൻ അദ്ധ്യക്ഷയായി. മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പി ഫിറോസ് എം.ഷഫീഖ് മുഖ്യപ്രഭാഷണം നടത്തി. വിജിലൻസ് സർക്കിൾ ഇൻസ്‌പെക്ടർമാരായ എം.ഗംഗാധരൻ, പി. ജ്യോതീന്ദ്രകുമാർ, ജില്ലാ വിജിലൻസ് സമിതി അംഗം മഠത്തിൽ രവി, ആന്റി കറപ്ക്ഷൻ ആൻഡ് ഹ്യൂമൺ റൈറ്റ്‌സ് പ്രൊട്ടക്ഷൻ ഫോറം ജില്ലാ സെക്രട്ടറിമാരായ റിയാസ് ഒതായി, സുഭാഷ് പടിഞ്ഞാറ്റുമുറി, കനറ ബാങ്ക് മാനേജർ പി. ഹരികൃഷ്ണൻ സംസാരിച്ചു.