g

തി​രൂർ: കൊ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തിൽ ജോ​ലി ന​ഷ്ട​പ്പെ​ട്ട പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യിൽ നി​ന്നും അ​വ​രെ ക​ര ക​യ​റ്റു​ന്ന​തി​നും ഫ​ല​പ്ര​ദ​മാ​യ ബ​ദൽ മാർ​ഗ്ഗ​ങ്ങൾ സർ​ക്കാ​രു​കൾ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് പി.സി.എ​ഫ് തി​രൂ​രിൽ ന​ട​ത്തി​യ ഗ്ലോ​ബൽ സം​ഗ​മം സർ​ക്കാരി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സം​ഗ​മം സാ​ഹി​ത്യ​കാ​രൻ ബാ​ല​ച​ന്ദ്രൻ വ​ട​ക്കേ​ട​ത്ത് ഉ​ദ്​ഘാ​ട​നം ചെ​യ്​തു. പി.ഡി.പി സം​സ്ഥാ​ന ജ​ന​റൽ സെ​ക്ര​ട്ട​റി വി.എം. അ​ലി​യാർ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. ദി​ലീ​പ് താ​മ​ര​ക്കു​ളം അദ്ധ്യക്ഷ​ത വ​ഹി​ച്ചു.