എടപ്പാൾ: ശ്രീവത്സം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ സൗജന്യ കൊവിഡാനന്തര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. എടപ്പാൾ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ ഉദ്ഘാടനം ചെയ്തു . ശ്രീവത്സം എഡ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. വി.പി ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. ഹോസ്പിറ്റലിലെ പൾമണോളജിസ്റ്റ് ഡോ. ജെയിൻ തോമസ് , വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കവുങ്ങിൽ മജീദ് , പൂക്കരത്തറ ദാറുൽഹിദായ എച്ച്.എസ്.എസിലെ മുൻ പ്രിൻസിപ്പൽ എച്ച്.എം.സഹദുള്ള, മെഡിക്കൽ ഡയറക്ടർ ഡോ.ഗോപിനാഥൻ നായർ, ഫെസിലിറ്റി ഡയറക്ടർ അഭിലാഷ് ആചാരി എന്നിവർ പ്രസംഗിച്ചു.