എടപ്പാൾ: എസ്.എസ്.കെയുടെ നേതൃത്വത്തിൽ എടപ്പാൾ ബി. ആർ. സി നടപ്പിലാക്കുന്ന സ്‌പെഷ്യൽ കെയർ സെന്റർ കാലടി പഞ്ചായത്തിലെ കാടഞ്ചേരി ഗവ. എച്ച്.എസ്.എസിൽ ആരംഭിച്ചു. വ്യത്യസ്തമായ കഴിവുകളുള്ള കുട്ടികളുടെ പഠന പാഠ്യേതര പ്രവർത്തനങ്ങളും കലാ കായിക പ്രവർത്തനങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സ്‌പെഷ്യൽ കെയർ സെന്ററുകൾ ആരംഭിച്ചത്. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ ഉദ്ഘടാനം ചെയ്തു. എടപ്പാൾ ബി.പി
സി. പി.ആർ. ശ്രീലക്ഷ്മി സ്വാഗതം ചെയ്തു. കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. അസ്ലം അദ്ധ്യക്ഷത സ്ഥാനം വഹിച്ചു. എടപ്പാൾ എ. ഇ. ഒ വിജയകുമാരി മുഖ്യാതിഥിയായി. എടപ്പാൾ ബി.ആർ.സിയിലെ സ്‌പെഷ്യൽ എഡ്യൂക്കേറ്റർ ആതിര വിജയൻ
പ്രസംഗിച്ചു.