d

മലപ്പുറം: സൂപ്പർമാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ഒഫ് കേരള ജില്ലാ ജനറൽബോഡി യോഗം 30ന് രാവിലെ ഒമ്പതിന് ഒതുക്കുങ്ങൽ തവക്കൽ ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് ജോർഫിൻ പേട്ട യോഗം ഉദ്ഘാടനം ചെയ്യും. കേരളത്തിലെ സൂപ്പർ മാർക്കറ്റുകളുടെ സംഘടനയായ എസ്.ഡബ്ല്യു.എ.കെ. 2017 ലാണ് രൂപവത്ക്കരിച്ചത്. സൂപ്പർ മാർക്കറ്റുകൾക്കിടയിലെ അനാരോഗ്യകരമായ മത്സരം ഒഴിവാക്കാനും മേഖലയിലെ തൊഴിലാളി, നികുതി പ്രശ്നങ്ങൾ പരിഹരിക്കാനും സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. യുവസംരംഭകർക്കായി പ്രത്യേക പരിശീലന പരിപാടികൾ നടത്തുന്നുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. ജില്ലാ പ്രസിഡന്റ് തസ്നീം മാനു, സെക്രട്ടറി ഷബീബ്, റൈഫ ഇബ്രാഹിം ഹാജി, ജാംജൂം അബ്ദുൾ അസീസ്, അബ്ദു റസാഖ് ഹിന്ദുസ്ഥാൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.