പെരിന്തൽമണ്ണ: ചെറുകാട് പുരസ്കാരം ഷീലാ ടോമിക്ക് വെള്ളിയാഴ്ച വൈകിട്ട് നാലിന് പെരിന്തൽമണ്ണ അലങ്കാർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചെറുകാട് അനുസ്മരണ സമ്മേളനത്തിൽ സമ്മാനിക്കും. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ പുര്സകാരദാനം നടത്തും. ' വല്ലി 'എന്ന നോവലിനാണ് 50000 രൂപയും പ്രശസ്തിപത്രവും അടങ്ങിയ അവാർഡ് ലഭിച്ചത്. പെരിന്തൽമണ്ണ അർബൻ സഹകരണ ബാങ്കാണ് പുരസ്കാരം സ്‌പോൺസർ ചെയ്യുന്നത്. മുതിർന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. സുനിൽ പി. ഇളയിടം ചെറുകാട് അനുസ്മരണ പ്രഭാഷണം നടത്തും.