malappuram
ഓ​ണ​ക്കാ​ട് ​മാ​ലി​ന്യം​ ​റോ​ഡി​ൽ​ ​നി​ക്ഷേ​പി​ച്ച് ​നാട്ടുകാർ പ്ര​തി​ഷേ​ധി​ക്കു​ന്നു.

താ​നൂ​ർ​:​ ​മാ​ലി​ന്യ​ശേ​ഖ​ര​ണ​ ​കേ​ന്ദ്ര​ത്തി​ൽ​ ​നി​ന്ന് ​മാ​സ​ങ്ങ​ളാ​യി​ട്ടും​ ​മാ​ലി​ന്യ​ങ്ങ​ൾ​ ​നീ​ക്കം​ ​ചെ​യ്യാ​തെ​ ​അ​ധി​കൃ​ത​ർ.​ ​ഇതോടെ പ്ര​ദേ​ശ​വാ​സി​ക​ൾ​ ​മാ​ലി​ന്യം​ ​റോ​ഡി​ൽ​ ​നി​ക്ഷേ​പി​ച്ച് ​പ്ര​തി​ഷേ​ധി​ച്ചു.​ ​
ഒ​ഴൂ​ർ​ ​പ​ഞ്ചാ​യ​ത്ത് ​ഒ​ന്നാം​ ​വാ​ർ​ഡ് ​ഓ​ണ​ക്കാ​ട് ​പ്ര​ദേ​ശ​ത്താ​ണ് ​മാ​ലി​ന്യം​ ​റോ​ഡി​ൽ​ ​നി​ക്ഷേ​പി​ച്ച് ​പ്ര​തി​ഷേ​ധി​ച്ച​ത്.​ ​പ​രാ​തി​യു​മാ​യി​ ​നി​ര​ന്ത​രം​ ​പ​ഞ്ചാ​യ​ത്ത് ​അ​ധി​കൃതരെ​ ​സ​മീ​പി​ച്ചി​ട്ടും​ ​ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ് ​നാ​ട്ടു​കാ​രു​ടെ​ ​ആ​ക്ഷേ​പം.​ ​
സ​മീ​പ​ വീ​ടു​ക​ളി​ലെ​ ​കി​ണ​റു​ക​ളി​ലെ​ ​വെ​ള്ളം​ ​മ​ലി​ന​മാകുന്ന​ത് ഉൾ​പ്പെ​ടെ​യു​ള്ള​ ​ഗു​രു​ത​ര​മാ​യ​ ​ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ ​ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് ​പ്ര​ത്യ​ക്ഷ​ ​സ​മ​ര​വു​മാ​യി​ ​രം​ഗ​ത്തെ​ത്തി​യ​ത്.​ ​മാ​ലി​ന്യം​ ​റോ​ഡി​ൽ​ ​നി​ക്ഷേ​പി​ച്ച് ​പ്ര​തി​ഷേ​ധി​ച്ച​തോ​ടെ​ ​പൊ​ലീ​സെ​ത്തി​ ​പ്ര​ദേ​ശ​വാ​സി​ക​ളെ​ ​പി​ന്തി​രി​പ്പി​ക്കാ​നു​ള്ള​ ​ശ്ര​മം​ ​ന​ട​ത്തി.​ ​എ​ന്നാ​ൽ​ ​മ​ണി​ക്കൂ​റോ​ളം​ ​പ്ര​തി​ഷേ​ധി​ച്ചി​ട്ടും​ ​പ​ഞ്ചാ​യ​ത്ത് ​അ​ധി​കൃ​ത​രാ​രും​ ​പ്ര​ദേ​ശ​ത്തെ​ത്തി​യി​ല്ല.