malayalam

തി​രൂ​ർ​:​ ​ആ​ധു​നി​ക​ ​മ​ല​യാ​ള​ഭാ​ഷ​യു​ടെ​ ​പി​താ​വ് ​തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ന്റെ​ ​ജീ​വി​ത​ ​വൃ​ത്താ​ന്ത​ത്തെ​ക്കു​റി​ച്ചു​ള്ള​ ​ച​രി​ത്ര​ ​വ​സ്തു​ത​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​നൂ​റ്റാ​ണ്ടു​ക​ളാ​യി​ ​മ​ല​യാ​ളി​ക​ളു​ടെ​ ​മ​ന​സ്സി​ലു​ള്ള​ ​എ​ഴു​ത്ത​ച്ഛ​ന്റെ​ ​ഭാ​വ​നാ​ചി​ത്രം​ ​മൂ​ർ​ത്ത​രൂ​പ​ത്തി​ലാ​ക്കി​ ​വ​ര​യു​ടെ​ ​കു​ല​പ​തി​ ​ആ​ർ​ട്ടി​സ്റ്റ് ​ന​മ്പൂ​തി​രി​ ​മ​ല​യാ​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ​സ​മ​ർ​പ്പി​ച്ചി​രു​ന്നു.​ ​ഈ​ ​ഛാ​യാ​പ​ട​ത്തി​ന്റെ​ ​അ​നാ​ച്ഛാ​ദ​നം​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​മ​ന്ത്രി​ ​ഇ​ന്ന് ​വൈ​കി​ട്ട് 5​ന് ​നി​ർ​വ​ഹി​ക്കും.​ ​തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ൻ​ ​മ​ല​യാ​ള​സ​ർ​വ​ക​ലാ​ശാ​ല​ ​അ​ക്ഷ​രം​ ​കാ​മ്പ​സി​ൽ​ ​വെ​ച്ച് ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​എം.​എ​ൽ.​എ​ ​കു​റു​ക്കോ​ളി​ ​മൊ​യ്തീ​ൻ,​ ​ഇ.​ടി​ ​മു​ഹ​മ്മ​ദ് ​ബ​ഷീ​ർ​ ​എം.​പി,​ ​സാ​ഹി​ത്യ​കാ​ര​ൻ​ ​കെ.​പി.​രാ​മ​നു​ണ്ണി​ ​സം​ബ​ന്ധി​ക്കും.