malappuram
കാർ ഓട്ടോയിൽ ഇടിച്ചുണ്ടായ അപകടം

പ​ര​പ്പ​ന​ങ്ങാ​ടി​:​ ​റെ​യി​ൽ​വേ​ ​സ്‌​റ്റേ​ഷ​നി​ലെ​ ​പാ​ർ​ക്കിം​ഗ് ​ഗ്രൗ​ണ്ടി​ൽ​ ​നി​ന്നും​ ​പു​റ​ത്തേ​ക്കെ​ടു​ത്ത​ ​കാ​ർ​ ​ഇ​ടി​ച്ച് ​ഓ​ട്ടോ​റി​ക്ഷ​ ​മ​റി​ഞ്ഞു​ണ്ടാ​യ​ ​അ​പ​ക​ട​ത്തി​ൽ​ ​ഓ​ട്ടോ​ ​ഡ്രൈ​വ​റ​ട​ക്കം​ ​ര​ണ്ടു​പേ​ർ​ക്ക് ​പ​രി​ക്കേ​റ്റു.​ ​കാ​റു​മാ​യി​ ​കൂ​ട്ടി​യി​ടി​ച്ച​ ​ഓ​ട്ടോ​റി​ക്ഷ​ ​മ​റു​വ​ശ​ത്തേ​ക്ക് ​മ​റി​യു​ക​യാ​യി​രു​ന്നു.​ ​അ​പ​ക​ട​ത്തി​ൽ​ ​ഓ​ട്ടോ​ഡ്രൈ​വ​ർ​ ​ചെ​ട്ടി​പ്പ​ടി​ ​ആ​ലു​ങ്ങ​ൽ​ ​ക​ട​പ്പു​റം​ ​സ്വ​ദേ​ശി​ ​കെ.​പി.​ജാ​ഫ​റി​ന് ​(35​)​ ​ഗു​രു​ത​ര​മാ​യി​ ​പ​രി​ക്കേ​റ്റു.​ ​ഓ​ട്ടോ​യി​ലെ​ ​യാ​ത്ര​ക്കാ​ര​നാ​യ​ ​ചെ​ട്ടി​പ്പ​ടി​ ​ആ​ലു​ങ്ങ​ൽ​ ​സ്വ​ദേ​ശി​ ​എ​ച്ച് ​ഷു​ക്കൂ​റി​നും​ ​(44​)​ ​പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.​ ​ചെ​ട്ടി​പ്പ​ടി​യി​ൽ​ ​നി​ന്ന് ​താ​നൂ​ർ​ ​ഭാ​ഗ​ത്തേ​ക്ക് ​പോ​വു​ക​യാ​യി​രു​ന്നു​ ​ഓ​ട്ടോ​റി​ക്ഷ.​ ​പ​രി​ക്കേ​റ്റ​വ​രെ​ ​കോ​ട്ട​ക്ക​ലി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.