പാലക്കാട്: ഒന്നര വർഷക്കാലമായി അടഞ്ഞു കിടന്ന സ്കൂളുകൾ തുറക്കുമ്പോൾ വിദ്യാർത്ഥികൾക്കായി ബാക്ക് ടു സ്കൂൾ പദ്ധതി ഒരുക്കിയിരിക്കുകയാണ് ഷൊർണ്ണൂരിലെ കുളപ്പുള്ളിയിൽ സ്ഥിതി ചെയ്യുന്ന വി ഫോർ യു മാൾ. സ്കൂളിലേക്ക് ആവശ്യമായ പഠനോപകരണങ്ങളും മറ്റും കുറഞ്ഞ വിലയിൽ വിദ്യാർത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് ഇത്തരമൊരു പദ്ധതിയുമായി വി ഫോർ യു മുന്നിട്ടിറങ്ങിയത്. ഓരോ 100 രൂപയുടെ പർച്ചേസുകൾക്കും ഒരു രൂപ കാഷ് ബാക്ക് ലഭിക്കും. 50 ശതമാനം വരെ ഓഫറിലാണ് പഠനോപകരണങ്ങൾ നൽകുന്നത്. ഓരോ 1,​000 രൂപയുടെ പർച്ചേസുകൾക്കും ലക്കി ഡ്രോയും നൽകി വരുന്നുണ്ട്. വിജയികൾക്ക് ഒന്നാം സമ്മാനം ടി.വി.എസ് സ്കൂട്ടിയും രണ്ടാം സമ്മാനം വാഷിംഗ് മെഷീനും മൂന്നാം സമ്മാനം എൽ.ഇ.ഡി ടിവിയുമാണ്. നാലാം സമ്മാനമായ മിക്സർ ഗ്രൈൻഡർ അഞ്ചുപേ‌ർക്ക് നൽകും. ആകർഷകമായ വിലക്കുറവിൽ ഉത്പന്നങ്ങൾ വി ഫോർ യുവിൽ നിന്ന് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.