samaram
പരുതൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പള്ളിപ്പുറം പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ അടുപ്പ് കൂട്ടി സമരം എ.ഐ.സി.സി മെമ്പർ വി.ടി.ബൽറാം ഉദ്ഘാടനം ചെയ്യുന്നു.

പട്ടാമ്പി: പാചകവാതക, പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ പരുതൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പള്ളിപ്പുറം പോസ്റ്റ് ഓഫീസിനു മുന്നിൽ അടുപ്പ് കൂട്ടി സമരം നടത്തി. എ.ഐ.സി.സി മെമ്പർ വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു. ഉണ്ണിക്കുട്ടൻ അദ്ധ്യക്ഷനായി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ടി. ഷംസുദ്ദീൻ, രാമദാസ് പരുതൂർ, നിഷിത ദാസ്, സൗമ്യ സുഭാഷ്, വാസുദേവൻ നമ്പൂതിരി, നിസാർ, റിഷാദ് ബാബു, കെ.പി. ഉണ്ണിക്കൃഷ്ണൻ, അഖിൽ പരുതൂർ, നൗഫൽ പരുതൂർ, നൂർബീന സുൽത്താന എന്നിവർ പങ്കെടുത്തു.