patabi
പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിലെ എൻ.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക ഹൃദയ ആരോഗ്യദിനം സ്വച്ഛ്ഭാരത് ദിവസമായി ആചരിച്ചപ്പോൾ.

പട്ടാമ്പി: ലോക ഹൃദയ ആരോഗ്യദിനം, പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിലെ എൻ.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വച്ഛ്ഭാരത് ദിവസമായി ആചരിച്ചു. ദിനാചരണ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ആരോഗ്യ ബോധവത്കരണ റാലി, കാമ്പസും പൊതുസ്ഥലങ്ങളും പ്ലാസ്റ്റിക് മുക്തമാക്കൽ തുടങ്ങിയ പരിപാടികളാണ് നടത്തി. അസോസിയേറ്റ് എൻ.സി.സി ഓഫീസർ ക്യാപ്ടൻ ഡോ. പി. അബ്ദു ഉദ്ഘാടനം ചെയ്തു. റോഡരികിലെയും കോളേജ് വളപ്പിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച്, നഗരസഭയുടെ പുനസംസ്‌കരണ പ്ലാന്റിന് കൈമാറി. സീനിയർ അണ്ടർ ഓഫീസർ എം.പി. ശ്രുതി, അണ്ടർ ഓഫീസർമാരായ മുഹമ്മദ് ഫയാസ്, അഭിരാമി, ശ്രുതി, ആസിഫ്, വിഷ്ണു എന്നിവർ നേതൃത്വം നൽകി.