കൊല്ലങ്കോട്: ഫോറസ്റ്റ് റെയിഞ്ച് പരിധിയിൽ രണ്ട് കാട്ടുപന്നികളെ വെടിവച്ചു കൊന്നു. കഴിഞ്ഞദിവസം പുലർച്ചെ ആനമാറി കുറ്റിപ്പാടം നടുപ്പതിക്കളം ദിലീപ് കുമാറിന്റെ നെൽവയലിൽ നിന്നാണ് പന്നികളെ വെടിവച്ച് കൊന്നത്. പാലക്കാട് റൈഫിൾ ക്ലബ് അംഗങ്ങാളായ പൃഥ്വിരാജ്, ബിജു എന്നവരാണ് വെടിവച്ചത്. തുടർന്ന് കൊല്ലങ്കോട് സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ പി.എസ്. മണിയൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ആർ. സൂര്യപ്രകാശൻ, ജി. മനോജ് എന്നിവർ തുടർ നടപടികൾ സ്വീകരിച്ച് ജഡങ്ങൾ കള്ളിയമ്പാറ വനത്തിൽ മറവ് ചെയ്തു.