inogration
മോട്ടോർ വ്യവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മേലെ പട്ടാമ്പിയിൽ സംഘടിപ്പിച്ച ധർണ ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എൻ.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

പട്ടാമ്പി: മോട്ടോർ വ്യവസായ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ മോട്ടോർ വ്യവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടി പ്പിച്ചു. 15 വർഷം കഴിഞ്ഞ മോട്ടോർ വാഹനങ്ങൾ പൊളിക്കാനുള്ള കേന്ദ്രനിയമം പുനഃപരിശോധിക്കുക, ഇന്ധന വിലവർദ്ധനവ് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. മേലെ പട്ടാമ്പിയിൽ ഓറിയന്റൽ ഇൻഷ്വറൻസ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എൻ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഓട്ടോ ടാക്സി ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ സി.ഐ.ടി.യു ഡിവിഷൻ പ്രസിഡന്റ് കെ.പി. അജയൻ അദ്ധ്യക്ഷനായി. ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം എ.വി. സുരേഷ്, പി.പി. രാമചന്ദ്രൻ, വി.വി. ശ്രീധരൻ, ടി.പി. ബാലൻ, എം. മുരളി, കെ. സതീഷ് എന്നിവർ പങ്കെടുത്തു.