ration

പാലക്കാട്: ഒക്ടോബറിലെ റേഷൻ വിതരണം ആരംഭിച്ചു. കാർഡുകൾ തിരിച്ചുള്ള റേഷൻ വിതരണം ഇങ്ങനെ:

അന്ത്യോദയ അന്നയോജന മഞ്ഞ കാർഡ്:

30 കിലോ അരിയും നാലു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. ഒരു പാക്കറ്റ് ആട്ട ആറു രൂപയ്ക്കും ഒരു കിലോ പഞ്ചസാര 21 രൂപയ്ക്കും ലഭിക്കും. കൂടാതെ കേന്ദ്ര സർക്കാരിന്റെ പദ്ധതി പ്രകാരം കാർഡിലെ ഓരോ അംഗത്തിനും നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.

മുൻഗണനാ വിഭാഗമായ പിങ്ക് കാർഡ്:

ഓരോ അംഗത്തിനും നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോയ്ക്ക് രണ്ടു രൂപ നിരക്കിൽ ലഭിക്കും. കാർഡിന് അനുവദിച്ച ആകെ ഗോതമ്പിന്റെ അളവിൽ നിന്നും ഒരു കിലോ കുറച്ച് അതിനുപകരം ഒരു പാക്കറ്റ് ആട്ട എട്ടു രൂപയ്ക്ക് ലഭിക്കും. കേന്ദ്ര സർക്കാരിന്റെ പദ്ധതി പ്രകാരം കാർഡിലെ ഓരോ അംഗത്തിനും നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.


പൊതുവിഭാഗം സബ്സിഡി നീല കാർഡ്:

ഓരോ അംഗത്തിനും രണ്ടു കിലോ അരി വീതം കിലോയ്ക്ക് നാലു രൂപ നിരക്കിൽ ലഭിക്കും. അതത് താലൂക്കിലെ സ്റ്റോക്ക് അനുസരിച്ച് കാർഡിന് ഒരു കിലോ മുതൽ നാല് കിലോ വരെ ആട്ട 17 രൂപയ്ക്ക് ലഭിക്കും.


പൊതുവിഭാഗം വെള്ള കാർഡ്:

മൂന്ന് കിലോ അരി കിലോയ്ക്ക് 10.90 രൂപയ്ക്കും അതത് താലൂക്കിലെ സ്റ്റോക്ക് അനുസരിച്ച് കാർഡിന് ഒരു കിലോ മുതൽ നാലു കിലോ വരെ ആട്ട 17 രൂപയ്ക്കും ലഭിക്കും.


പൊതുവിഭാഗം സ്ഥാപനം ബ്രൗൺ കാർഡ്:

രണ്ടു കിലോ അരി കിലോയ്ക്ക് 10.90 രൂപയ്ക്ക് ലഭിക്കും. കൂടാതെ അതത് താലൂക്കിലെ സ്റ്റോക്ക് അനുസരിച്ച് കാർഡിന് ഒരു കിലോ ആട്ട 17 രൂപയ്ക്ക് ലഭിക്കും.