mcl
മലബാർ സിമന്റ്സ് ലൈബ്രറി സംഘടിപ്പിച്ച വിജയോത്സവം അനുമോദന സദസ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ടി. കുഞ്ഞൻ ഉദ്ഘാടനം ചെയ്യുന്നു.

വാളയാർ: മലബാർ സിമന്റ്സ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. ലൈബ്രറി അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടി പാലക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ടി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റും എം.സി.എൽ അസിസ്റ്റന്റ് മാനേജരുമായ എം. മോഹൻദാസ് അദ്ധ്യക്ഷനായി. ലൈബ്രറി കൗൺസിൽ പഞ്ചായത്ത് തല നേതൃ സമിതി കൺവീനർ എസ്. ജയകുമാർ , ലൈബ്രറി മുൻ സെക്രട്ടറി പ്രജിത്ത് തോട്ടത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
തുടർന്ന് ആസ്വാദന കുറിപ്പ് തയ്യാറാക്കിയ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ലൈബറി സെക്രട്ടറി എ.കെ. ബിഥുൻ കുമാർ സ്വാഗതവും ലൈബ്രേറിയൻ ആർ. ശ്രീകല നന്ദിയും പറഞ്ഞു. വിൻഷാദ്, എ. രാജീവ്, നൂറുദ്ദീൻ, ശിവകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.