ചിറ്റൂർ: കുടിയാന്മാരായ കർഷകരിൽ നിന്നും കൃഷി ഒഴിപ്പിക്കലിനും കുടിയൊഴിപ്പിക്കലിനുമെതിരെ 1957ലെ പ്രക്ഷോഭ കാലഘട്ടത്തിൽ നല്ലേപ്പിള്ളി അരണ്ടപ്പള്ളത്ത് ജന്മിയുടെ വെടിയേറ്റു രക്തസാക്ഷിത്വം വരിച്ച ആറുവിന്റെ 64-ാം വാർഷികാചരണം നടത്തി. 1957 ഒക്ടോബർ ഒന്നിനായിരുന്നു ആറു വെടിയേറ്റ് മരിച്ചത്. വാർഷികാചരണ ചടങ്ങ് സി.പി.എം ഏരിയ കമ്മിറ്റി അംഗം എസ്. രാജൻ ഉദ്ഘാടനം ചെയ്തു. സി. പ്രഭാകരൻ അദ്ധ്യക്ഷനായി. വി. രാജൻ, ആർ. ശശികുമാർ, ആർ. ബാബു, പി. കൃഷ്ണൻ, എസ്. മുത്തലീഫ് എന്നിവർ സംസാരിച്ചു.