പാലക്കാട്: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ അംഗങ്ങളായ ജീവനക്കാർക്ക് വിരമിക്കുന്ന ദിവസം പെൻഷൻ അനുവദിക്കുന്ന 'പ്രയാസ് ' പദ്ധതി തുടങ്ങി. ഇ.പി.എഫ്.ഒ കോഴിക്കോട് മേഖലാ ഓഫീസിനു കീഴിൽ ആദ്യത്തെ പെൻഷൻ അനുമതിപത്രം കഴിഞ്ഞ ദിവസം കൈമാറി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പാലക്കാട് ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിലായിരുന്ന വിരമിച്ച ടി. ശോഭനകുമാരിക്ക് റീജ്യണൽ പ്രോവിഡന്റ് ഫണ്ട് കമ്മിഷണർ കെ. മുത്തു ശെൽവൻ അനുമതിപത്രം കൈമാറി. ഐ.ടി.ഐ യൂണിറ്റ് ജനറൽ മാനേജർ രാജീവ് സക്‌സേന, അഡീഷണൽ ജനറൽ മാനേജർ ജിമ്മി ജെ. നാലപ്പാട്, എൻഫോഴ്സ്‌മെന്റ് ഓഫീസർ പി.കെ. ശശി എന്നിവർ സംസാരിച്ചു.