ചെർപ്പുളശ്ശേരി: ഷൊർണ്ണൂർ മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് പി. മമ്മിക്കുട്ടി എം.എൽ.എ. യുടെ നേതൃത്വത്തിൽ വിജയഗാഥ പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം ചെർപ്പുളശ്ശേരിയിൽ എം.എൽ.എ. നിർവഹിച്ചു. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ബാബു അദ്ധ്യക്ഷനായി. റിട്ട. ഡി.പി.ഒ. സി. മോഹൻദാസ്പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാർ, ഡയറ്റ് ഫാക്കൽറ്റി ഷഹീദലി, മുൻ ഡയറ്റ് പ്രിൻസിപ്പൽ സേതുമാധവൻ, റിട്ട. ഡി.പി.സി. ജയരാജൻ, അർബൻ ബാങ്ക് പ്രസിഡന്റ് കെ. ഗംഗാധരൻ ഹയർ സെക്കൻഡറി ജില്ലാ കോ ഡ- ഓർഡിനേറ്റർ ജയകുമാർ, പി.സി. ശിവശങ്കരൻ , വിവിധ അദ്ധ്യാപക സംഘടനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.