old-age-people

ശ്രീകൃഷ്ണപുരം: സീനിയർ സിറ്റിസൺ ഫോറം ലോക വയോജന ദിനം ആചരിച്ചു. വയോജന ക്ഷേമ കമ്മിഷനെ ഭരണഘടനാനുസൃതമായി നിയമിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ചടങ്ങിൽ വയോജനങ്ങളെ ആദരിച്ചു. വി. സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി. വി.എൻ. കൃഷ്ണൻ, കെ. അച്യുതൻ, സി.പി. ദേവസി, കെ. കുട്ടിക്കൃഷ്ണൻ, എം. ഗോപാലകൃഷ്ണൻ, മഹേശ്വരൻ, കെ. ഹരിദാസൻ, കെ. സുബ്രഹ്മണ്യൻ, പ്രഭാകരൻ എന്നിവർ സംസാരിച്ചു.