വടക്കഞ്ചേരി: ദേശീയപാതയിൽ അണക്കപ്പാറ ബസ് സ്റ്റോപ്പിനു സമീപം ലോറി നിയന്ത്രണം തെറ്റി മറിഞ്ഞു. ആർക്കും പരിക്കില്ല. നാല് പേരാണ് ലോറിയി ൽ ഉണ്ടായിരുന്നത്. നാട്ടുകാർ ചേർന്ന് ഇവരെ പുറത്തെത്തിച്ചു. വെളളിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. കോയമ്പത്തൂർ നാമക്കലിൽ നിന്ന് കോഴിവളം കയറ്റി തൃശൂരിലേക്ക് പോകുകയായിരുന്നു. ലോറി മറിഞ്ഞ് റോഡിനു കുറുകെ വീണു. കോഴിവളം കയറ്റിയ ചാക്കുകൾ റോഡിലേക്ക് തെറിച്ചു. ഒരു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഹൈവേ പൊലീസ് സ്ഥലത്തെത്തി.