കടമ്പഴിപ്പുറം: പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടി ഷോക്കറ്റ് വീണ ആറു വയസ്സുകാരിയുടെ ജീവൻ രക്ഷിച്ച് നാടിന്റെ അഭിമാനമായി മാറിയ മന്നത്താംകുളങ്ങര നിഷാദിനെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാസ്താകുമാർ, പഞ്ചായത്ത് അംഗം നാരായണൻ കുട്ടിയും ചേർന്ന് പൊന്നാട അണിയിച്ചു ആദരിച്ചു.