ശ്രീകൃഷ്ണപുരം : നാട്ടുകൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന തച്ചനാട്ടുകര പഞ്ചായത്ത് സമ്പൂർണ വാക്സിനേഷൻ പ്രഖ്യാപനം വി.കെ. ശ്രീകണ്ഠൻ എം.പി നിർവഹിച്ചു. തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം. സലീം അദ്ധ്യക്ഷനായി. കൊവിഡ് മുന്നണി പോരാളികളായി പ്രവർത്തിച്ച ആരോഗ്യ, ആശാ പ്രവർത്തകരെയും, പ്ലസ് ടു തുല്യതാ പരീക്ഷയിൽ ഉന്നത വിജയം നേടിയ കരിമ്പനക്കൽ നവാസിനെയും ചടങ്ങിൽ ആദരിച്ചു.
വൈസ് പ്രസിഡന്റ് കെ. ബീന മുരളി, ജില്ലാ പഞ്ചായത്ത് അംഗം എം. മെഹർബാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം മഞ്ചാടിക്കൽ തങ്കം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ.കെ. വിനോദ്, സി.പി. സുബൈർ, ഇ.എം. നവാസ്, ഇല്ല്യാസ് കുന്നുംപുറം, പി. മൻസൂറലി, കെ.ബിന്ദു, സി.പി. ജയ, നാട്ടുകൽ ഹെൽത്ത് ഇൻസ്‌പെക്ടർ രവിചന്ദ്രൻ സംസാരിച്ചു. തച്ചനാട്ടുകര ഗ്രാമ പഞ്ചായത്തിന്റെയും നാട്ടുകൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെയും കൂട്ടായ പരിശ്രമത്തിലാണ് പഞ്ചായത്തിൽ കൊവിഡ് പ്രതിരോധ സമ്പൂർണ വാക്സിനേഷൻ പൂർത്തീകരിച്ചത്.