1
ശൈവ വെള്ളാള സമുദായത്തെ ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരന് നിവേദനം നൽകുന്നു.

പാലക്കാട്: ശൈവ വെള്ളാള സമുദായത്തെ ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമുദായ നേതാക്കൾ കേന്ദ്രമന്ത്രി വി. മുരളീധരന് നിവേദനം നൽകി. ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് നിവേദക സംഘത്തിന് കേന്ദ്രമന്ത്രി ഉറപ്പുനൽകി. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, ജില്ലാ പ്രസിഡന്റ് അഡ്വ. കൃഷ്ണദാസ് , എസ്.വി.എസ്.എസ് ജനറൽ സെക്രട്ടറി ഗോപാലൻ മാസ്റ്റർ, വർക്കിംഗ് സെക്രട്ടറി എ. സമ്പത്ത് കുമാർ , ജില്ലാ സെക്രട്ടറി എം. ബാബു , താലൂക്ക് പ്രസിഡന്റ് വി. മണികണ്ഠൻ, എസ്. സന്തോഷ്‌കുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് നിവേദനം കൈമാറിയത്.